വളര്‍ച്ചാനിരക്ക് 8.2 ശതമാനമെന്ന് ഐഎംഎഫ്

ചൊവ്വ, 12 ഏപ്രില്‍ 2011 (17:49 IST)
ഈ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 8.2 ശതമാനമായിരിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐ എം എഫ്). ഐ എം എഫ് പുറത്തിറക്കിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ചൈനയെ മറികടന്ന് 10.3 ശതമാനം വളര്‍ച്ചാനിരക്കോടെ ലോകസാമ്പത്തികരംഗത്ത് ഇന്ത്യ ഒന്നാംസ്ഥാനത്തെത്തുമെന്നായിരുന്നു ഐ എം എഫ് നേരത്തേ പ്രവചിച്ചിരിക്കുന്നത്. 2012 ആകുമ്പോഴേക്കും വളര്‍ച്ചാ നിരക്ക് വീണ്ടും കുറഞ്ഞ് 7.75 ശതമാനമാകുമെന്നും സംഘടനപറയുന്നു.

കഴിഞ്ഞവര്‍ഷം രാജ്യം 10.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു ഐ എം എഫ് പറഞ്ഞിരുന്നത്. ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളില്‍ വിലക്കയറ്റ നിരക്ക് അപകടകരമാം വിധം ഉയര്‍ന്നിട്ടുണ്ടെന്ന് ഐ എം എഫ് പറയുന്നു.

വെബ്ദുനിയ വായിക്കുക