വമ്പന്‍ കമ്പനികളുമൊത്ത് എസ്ബിഐ

ഞായര്‍, 6 ഫെബ്രുവരി 2011 (18:08 IST)
PRO
രാജ്യത്ത് ബാങ്കിംഗ് സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ എസ്ബിഐ കച്ചമുറുക്കുന്നു. മുപ്പത് കോര്‍പ്പറേറ്റ് കമ്പനികളുമൊത്ത് പ്രാതിനിധ്യം കൂട്ടാനുള്ള പുറപ്പാടിലാണ് എസ്ബിഐ. കമ്പനികളുമായി ഇതിനുള്ള കരാറില്‍ എത്തിക്കഴിഞ്ഞതായി ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.

കോര്‍പ്പറേറ്റ് കമ്പനികളുടെ സെയില്‍സ് ഔട്ട്‌ലെറ്റുകളില്‍ ബാങ്കിംഗ് സേവനം നല്‍കുകയാണ് എസ്ബിഐ ചെയ്യുന്നത്. ഇതുവഴി, കൂടുതല്‍ സ്ഥലങ്ങളില്‍ സേവനമെത്തിക്കാമെന്നുള്ള കണക്കുകൂട്ടലിലാണ് ബാങ്ക്. ഇത്തരത്തില്‍ സേവനം നല്‍കുന്നതിന് കമ്പനികള്‍ക്ക് കമ്മീഷന്‍ വ്യവസ്ഥയില്‍ പ്രതിഫലവും നല്‍കും.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരത് പെട്രോളിയം, ഭാരതി എയര്‍ടെല്‍, ഐടിസി, ബിഎസ്എന്‍എല്‍, ടിസിഎസ് എന്നിങ്ങനെ 30 മള്‍ട്ടിനാഷണല്‍ കമ്പനികളുമായാണ് എസ്ബിഐ ധാരണയിലെത്തിയത്.

ഹിന്ദുസ്ഥാന്‍ യൂണിലിവറിനു മാത്രം 40,000 സെയ്ല്‍സ് ഏജന്‍റുമാരുണ്ട്. ബിഎസ്എന്‍എല്ലിനു 150,000 സെന്‍ററുകളും. ബിപിസിഎല്ലിനു 8,700 ഔട്ട്ലെറ്റുകളും. നിലവില്‍ എസ്ബിഐയുടെ 70% ബ്രാഞ്ചുകളും ഗ്രാമങ്ങളിലാണ്. ഗ്രാമീണ മേഖലയില്‍ നിന്നു 8.3 ട്രില്യണ്‍ നിക്ഷേപമുണ്ട്. കരാറില്‍ ഏര്‍പ്പെട്ട കമ്പനികളുടെ ഔട്ട്‌ലെറ്റുകളില്‍ എല്ലാം ബാങ്കിംഗ് സേവനം ലഭ്യമാക്കുന്നതോടെ എസ്ബിഐയുടെ പ്രതിനിധ്യം ഗ്രാമങ്ങളിലും നഗരങ്ങളിലും വര്‍ദ്ധിക്കും.

വെബ്ദുനിയ വായിക്കുക