ലോഗന്‍ ഇനി വെരിറ്റോ

ചൊവ്വ, 26 ഏപ്രില്‍ 2011 (11:10 IST)
PRO
PRO
മഹീന്ദ്രയുടെ പ്രശസ്ത മോഡലായ ‘ലോഗന്‍‘ കാറിന്റെ പേര് മാറ്റിയതായി കമ്പനി വക്താക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു. ലോഗന്‍ ഇനി ‘വെരിറ്റോ‘ എന്ന പേരിലായിരിക്കും കമ്പനി പുറത്തിറക്കുക. പ്രമുഖ ഫ്രഞ്ച് വാഹന നിര്‍മ്മാ‍താക്കളായ റിനോള്‍ട്ടുമായി ചേര്‍ന്നാണ് മഹീന്ദ്ര ലോഗന്‍ പുറത്തിറക്കിയിരുന്നത്. ഇനി മുതല്‍ റിനോള്‍ട്ടിന്റെ ബാഡ്ജും മഹീന്ദ്ര ഉപേക്ഷിക്കും.

ഇപ്പോള്‍ ലോഗന്‍ കാറുകള്‍ ഡീസല്‍, പെട്രോള്‍ വേര്‍ഷനുകള്‍ വിപണിയില്‍ ലഭ്യമാണ്. 4.67 മുതല്‍ 6.47 ലക്ഷം വരെയാണ് ഈ കാറുകളുടെ വില ഇപ്പോഴത്തെ വില. എന്നാല്‍ ഈ വിലകളില്‍ മാറ്റമുണ്ടാകുമോ എന്ന് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രിലിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റിനോള്‍ട്ടുമായി ചേര്‍ന്ന് ലോഗന്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ലോഗന്റെ വില്പന തങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്നതില്‍ കമ്പനി പരാജയപ്പെട്ടു. സംയുക്ത സംരഭത്തിനായി മഹീന്ദ്ര 49 ശതമാനം ഷെയറുകളാ‍ണ് വങ്ങിയത്.

അതേസമയം റിനോള്‍ട്ട് എഞ്ചിനുകളും മറ്റു സാമഗ്രികളും വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ നല്‍കിക്കൊണ്ട് തങ്ങളുടെ പിന്തുണ തുടരുമെന്നാണ് കമ്പനിയെ അറിയിച്ചിരിക്കുന്നത്. റിനോള്‍ട്ടുമായുള്ള എല്ലാ ഇടപാടുകളും അവരുടെ ബാഡ്ജും ഉപയോഗിക്കുന്നത് കമ്പനി അവസാനിപ്പിച്ചു. 18 മാസത്തേക്കാണ് ലോഗന്‍ എന്ന പേര് ഉപയോഗിക്കാന്‍ മഹീന്ദ്രക്ക് റിനോള്‍ട്ട് അനുമതി നല്‍കിയിരുന്നത്.

വെബ്ദുനിയ വായിക്കുക