ലോകത്തെ ധനികരില്‍ നാല് ശതമാനം ഇന്ത്യക്കാര്‍

വ്യാഴം, 8 മാര്‍ച്ച് 2012 (15:00 IST)
PRO
PRO
ലോകത്തെ ശതകോടീശ്വരില്‍ നാല് ശതമാനവും ഇന്ത്യക്കാര്‍. പ്രമുഖ ബിസിനസ് മാസികയായ ഫോബ്‌സ് പുറത്തുവിട്ട 1226 പേരുടെ പട്ടികയില്‍ 48 ഇന്ത്യക്കാരാണ് ഇടംനേടിയത്. ഒമ്പത് ഇന്ത്യന്‍ വംശജന്‍‌മാരും പട്ടികയില്‍ ഇടംനേടി. ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് ആണെന്ന് ഫോബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫോബ്സ് പട്ടികയില്‍ പത്തൊമ്പതാം സ്ഥാനത്താണ് മുകേഷ് ഇടം‌പിടിച്ചിരിക്കുന്നത്. അസിം പ്രേംജി, എന്‍ ആര്‍ നാരായണമൂര്‍ത്തി, അനില്‍ അംബാനി തുടങ്ങിഉയവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് ഇന്ത്യക്കാര്‍.

മെക്‌സിക്കയിലെ കാര്‍ലോസ് സ്ലിമാണ് ഫോബ്‌സിന്റെ പട്ടികയില്‍ ഒന്നാമതുള്ളത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് സ്ലിം ഏറ്റവും വലിയ കോടീശ്വരനായി തിരഞ്ഞെടുക്കപ്പെടുന്നത്. 6900 കോടിയാണ് സ്ലിമിന്റെ ആസ്തിയെന്ന് പട്ടികയില്‍ പറയുന്നു. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ആണ് സ്ലിമ്മിന് തൊട്ടുപിന്നില്‍. മൂന്നാം സ്ഥാനത്ത് അമേരിക്കയുടെ വാരന്‍ ബുഫെയാണ് ഇടം‌പിടിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും ധനികന്‍‌മാരുടെ എണ്ണം 1226 ഉയര്‍ന്നത് റെക്കോര്‍ഡാണെന്ന് ഫോബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക