വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ശേഷം രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സിന്‍റെ വിപണി മൂല്യത്തില്‍ വന്‍ കുതിച്ചുച്ചാട്ടം. കഴിഞ്ഞ മാസം 23ന് അംബാനി സഹോദരരുടെ ഒത്തുതീര്‍പ്പ് ഫോര്‍മുല വന്നശേഷം റിലയന്‍സിന്‍റെ വിപണീ മൂല്യം 48000 കോടി രൂപ വര്‍ധിച്ചു.
ബോംബെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഇരു സഹോദരരുടെയും 10 കമ്പനികളുടെയും ആകെ വിപണിമൂല്യം 47,715.9 കോടി വര്‍ധിച്ചു. ഇതിനു പുറമെ ഒത്തുതീര്‍പ്പ് ഫോര്‍മുല പുറത്തുവന്നശേഷം എഴു ശതമാനം നേട്ടമുണ്ടാക്കാനും ബി എസ് ഇയ്ക്കായി.
മത്സരിച്ച് മുന്നേറാമെന്ന അംബാനി സഹോദരരുടെ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ ഇരു കമ്പനികളുടെയും ഓഹരികള്‍ 63 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. റിലയന്‍സ് ഇന്‍ഫോകോം ഓഹരികളില്‍ 38 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ റിലയന്‍സ് മിഐഡിയാ വേല്‍ഡ് ഓഹരികള്‍ 63 ശതമാനം ഉയര്‍ന്നു.