റിലയന്സിന് കീഴില് പുതിയ കമ്പനി

ശനി, 19 ജൂണ്‍ 2010 (13:11 IST)
PRO
ഡിടിഎച്ച്, ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍ ടിവി എന്നിവയ്ക്കായി പ്രത്യേക കമ്പനി രൂപീകരിക്കാന്‍ റിലയന്‍സ്
കമ്യൂണിക്കേഷന്‍ തീരുമാനിച്ചു. റിലയന്‍സ് ഡിജിറ്റല്‍ വര്‍ക്സ് എന്ന പേരിലാവും പുതിയ കമ്പനി. വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദേശനിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണു പുതിയ നീക്കം.

ഇതിനു പുറമേ എഫ്എം റേഡിയോയും ഔട്ട് ഡോര്‍ അഡ്വര്‍ടൈസിങ്ങും ഈ കമ്പനിയുടെ കീഴിലായിരിക്കും. ഇപ്പോള്‍ റിലയന്‍സ് ബിഗ് ടിവി എന്ന ബ്രാന്‍ഡിലാണു റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഡിടിഎച്ച് സര്‍വീസ് നടത്തുന്നത്. 23 ലക്ഷം ഉപയോക്താക്കളാണ് ബിഗ് ടിവിക്ക്.

25% ഓഹരി വിദേശനിക്ഷേപകര്‍ക്കു നല്‍കാനാണു കമ്പനി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞമാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ 26% ഓഹരി വില്‍ക്കാന്‍ കമ്പനിക്ക് അനുമതി ലഭിച്ചിരുന്നു.

സിനിമാ നിര്‍മാണ-വിതരണ കമ്പനിയായ വിഗ് പിക്ചഴ്സിനെ റിലയന്‍സ് മീഡിയ വര്‍ക്സിനു കീഴില്‍ കൊണ്ടുവരാന്‍ അഡാഗ് നേരത്തെ തീരുമാനിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക