ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 45.97 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ വ്യാപാരദിനത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം തകര്‍ച്ചയോടെ 45.76/77 രൂപ എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.
മറ്റ് ഏഷ്യന്‍ കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യം വര്‍ദ്ധിച്ചതാണ് രൂപയ്ക്കും തിരിച്ചടിയായത്. ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലാണ് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് 338 പോയന്റിന്റെ നഷ്ടത്തില്‍ 18,058 എന്ന നിലയിലും നിഫ്റ്റി 88 പോയന്റ് നഷ്ടത്തില്‍ 5,424 എന്ന നിലയിലുമാണ് തിങ്കളാഴ്ച വ്യാപാരം തുടങ്ങിയത്.