യൂണിടെക്കിന്റെ ലാഭത്തില്‍ വന്‍ ഇടിവ്

ബുധന്‍, 16 മെയ് 2012 (19:03 IST)
PRO
PRO
യൂണിടെക് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ ഇടിവ്. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 97.79 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

കമ്പനിയുടെ അറ്റാദായം 2.26 കോടി രൂപയായിട്ടാണ് കുറഞ്ഞത്. തൊട്ടുമുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 102.5 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്തവരുമാനം 716.07 കോടി രൂപയായിട്ട് കുറഞ്ഞു. മുന്‍‌വര്‍ഷം ഇത് 1,054.26 കോടി രൂപയായിരുന്നു.

വെബ്ദുനിയ വായിക്കുക