മൊബൈല്‍ ഫോണ്‍ വാ‍ങ്ങാന്‍ ഇവര്‍ പ്രലോഭിപ്പിക്കുന്നു

വെള്ളി, 26 ഏപ്രില്‍ 2013 (15:09 IST)
PRO
സെലബ്രിറ്റികളെ സംബന്ധിച്ച് എന്തും വാര്‍ത്തയാണ്. ആരാധനപാത്രങ്ങള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, കാറുകള്‍ എന്നിവയെപ്പറ്റിയോക്കെ അറിയാന്‍ ആരാധകര്‍ കാത്തിരിക്കുന്നു. ഇത് മുതലെടുക്കാന്‍ സിനിമാമാസികകളും ഫാഷന്‍ മാഗസിനുകളും ഓട്ടോമാഗസിനുകളും സൈറ്റുകളുമെല്ലാം ഏറ്റവും കൂടുതല്‍ സ്ഥലം അനുവദിക്കുന്നത് സിനിമാതാരങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനാണ്.

തങ്ങളുടെ താരങ്ങളുടെ മൊബൈല്‍ഫോണുകള്‍ ഏതാണെന്നറിയാന്‍ പലരും ആഗ്രഹിക്കാറുണ്ട്. പലരും പല മൊബൈല്‍ കമ്പനികളുടെയും ബ്രാന്‍ഡ് അംബാസഡര്‍മാരാണെങ്കിലും അവര്‍ ഉപയോഗിക്കുന്ന ഫോണുകള്‍ പലപ്പോഴും വ്യത്യസ്തങ്ങളാണ്.

പൊതുചടങ്ങുകളില്‍ വ്യത്യസ്ത ബ്രാന്‍ഡ് ഫോണുകളുമായി എത്തുമ്പോഴും ട്വിറ്റര്‍ അപ്ഡേറ്റുകളില്‍ നിന്ന് അവര്‍ ഉപയോഗിക്കുന്ന ഫോണുകള്‍ മനസ്സിലാക്കി മറ്റും താരങ്ങളുടെ സ്മാര്‍ട്ഫോണ്‍ ഏതാണെന്ന് പറയാന്‍ സൈറ്റുകള്‍ മത്സരിക്കുന്നു. എന്നാല്‍ ഇവിടെ താരങ്ങള്‍ ബ്രാന്‍ഡ് അംബാസഡര്‍മാരാകുന്ന ചില മൊബൈല്‍ ഫോണുകളാണ് പരിചയപ്പെടുത്തുന്നത്.

PRO
ആമിര്‍ ഖാന്‍

സെലബ്രിറ്റികളെപ്പറ്റി പറയുമ്പോള്‍ മിസ്റ്റര്‍ പെര്‍ഫെക്ട് ആമിര്‍ഖാനെയും ഫോണുകളെപ്പറ്റി പറയുമ്പോള്‍ പെര്‍ഫെക്ട് ഫോണായ സാംസംഗ് മൊബൈലിനെയും കുറിച്ച് പറയാതിരിക്കാനാവില്ല. 2008ല്‍ സാംസംങ് ആമിര്‍ഖാനെ ബ്രാന്‍ഡ് അംബാസഡറാക്കി പ്രഖ്യാപിച്ചു.

PRO
സോനം കപൂര്‍

യുവാക്കള്‍ക്കിടയില്‍ സ്പൈസ് മൊബൈല്‍ ഹരമാക്കാനാണ് സോനം കപൂര്‍ എന്ന യുവനടിയെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കാന്‍ സ്പൈസ് ടെലകോം തീരുമാനിച്ചത്.

PRO
സൈഫ് അലി ഖാന്‍

വിന്‍‌കോം മൊബൈലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സൈഫ് അലി ഖാനാണ്.

PRO
കത്രീന കൈഫ്

സോണി എക്സ്പീരിയയുടെ ബ്രാന്‍ഡ് അംബാസഡര്‍ മറ്റാരുമല്ല ബോളിവുഡ് ഹോട്ട് ബ്രാന്‍ഡ് കത്രീന കൈഫ് തന്നെയാണ്. മുന്‍പ് കരീനയായിരുന്നു ബ്രാന്‍ഡ് അംബാസഡര്‍.

PRO
കരീന കപൂര്‍

ഐബോള്‍ മൊബൈല്‍ഫോണുകളുടെ ബ്രാന്‍ഡ് അംബാസഡറായത് കരീന കപൂറാണ്.

PRO
സെലബ്രിറ്റികളെ സംബന്ധിച്ച് എന്തും വാര്‍ത്തയാണ്. ആരാധനപാത്രങ്ങള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, കാറുകള്‍ എന്നിവയെപ്പറ്റിയോക്കെ അറിയാന്‍ ആരാധകര്‍ കാത്തിരിക്കുന്നു. ഇത് മുതലെടുക്കാന്‍ സിനിമാമാസികകളും ഫാഷന്‍ മാഗസിനുകളും ഓട്ടോമാഗസിനുകളും സൈറ്റുകളുമെല്ലാം ഏറ്റവും കൂടുതല്‍ സ്ഥലം അനുവദിക്കുന്നത് സിനിമാതാരങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനാണ്.

തങ്ങളുടെ താരങ്ങളുടെ മൊബൈല്‍ഫോണുകള്‍ ഏതാണെന്നറിയാന്‍ പലരും ആഗ്രഹിക്കാറുണ്ട്. പലരും പല മൊബൈല്‍ കമ്പനികളുടെയും ബ്രാന്‍ഡ് അംബാസഡര്‍മാരാണെങ്കിലും അവര്‍ ഉപയോഗിക്കുന്ന ഫോണുകള്‍ പലപ്പോഴും വ്യത്യസ്തങ്ങളാണ്.

പൊതുചടങ്ങുകളില്‍ വ്യത്യസ്ത ബ്രാന്‍ഡ് ഫോണുകളുമായി എത്തുമ്പോഴും ട്വിറ്റര്‍ അപ്ഡേറ്റുകളില്‍ നിന്ന് അവര്‍ ഉപയോഗിക്കുന്ന ഫോണുകള്‍ മനസ്സിലാക്കി മറ്റും താരങ്ങളുടെ സ്മാര്‍ട്ഫോണ്‍ ഏതാണെന്ന് പറയാന്‍ സൈറ്റുകള്‍ മത്സരിക്കുന്നു. എന്നാല്‍ ഇവിടെ താരങ്ങള്‍ ബ്രാന്‍ഡ് അംബാസഡര്‍മാരാകുന്ന ചില മൊബൈല്‍ ഫോണുകളാണ് പരിചയപ്പെടുത്തുന്നത്.

വെബ്ദുനിയ വായിക്കുക