മാറ്റത്തിന്‍റെ പുതു മുദ്രയുമായി എന്‍ഐസി

ബുധന്‍, 25 മാര്‍ച്ച് 2009 (19:43 IST)
PRO
രാജ്യത്തെ പ്രമുഖ ഇന്‍ഷുറന്‍സ് സ്ഥാപനമായ നാഷണന്‍ ഇന്‍ഷുറന്‍സ് കമ്പനി (എന്‍ഐസി) പുതിയ ലോഗോ പുറത്തിറക്കുന്നു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുന്നതിനെയും ആശയവിനിമയം സുഖകരമാക്കുന്നതിനെയുമാണ് പുതിയ മാറ്റം സൂചിപ്പിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

കമ്പനിയുടെ പ്രവര്‍ത്തനം കൂടുതല്‍ ലളിതമാക്കുന്നതിനുള്ള വിവിധ നടപടികളില്‍ ഒന്നാണ് ലോഗോയില്‍ വരുത്തുന്ന മാറ്റമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി രാമസ്വാമി അറിയിച്ചു. കമ്പനിയുടെ അഭിമാനവും കരുത്തും പുതിയ ലോഗൊ ഉയര്‍ത്തിക്കാട്ടുന്നതായി അദ്ദേഹം പറഞ്ഞു.

കമ്പനി നേതൃത്വവും പ്രവര്‍ത്തന മികവും രാജ്യത്താകമാനമുള്ള ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുന്നതായും ഉപഭോക്തൃ സേവനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നുള്ള കമ്പനിയുടെ വാഗ്ദാനമായിരിക്കും പുതിയ മാറ്റമെന്നും രാമസ്വാമി അറിയിച്ചു.

കമ്പനിയുടെ പ്രവര്‍ത്തനം സുഖകരമാക്കാനായി എച്ച് സി എല്‍ ടെക്നോളജിയുമായി 393 കോടി രൂപയുടെ കരാര്‍ സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്. കരാര്‍ പ്രകാരം കമ്പനിയുടെ പുതിയ ഉദ്യമങ്ങളെ സജ്ജീകരിക്കുന്നതും നിയന്ത്രിക്കുന്നതും എച്ച് സി എല്‍ ആയിരിക്കും‍.

വെബ്ദുനിയ വായിക്കുക