മാരുതി: ആഭ്യന്തരവില്‍പ്പന 11.4% വര്‍ദ്ധിച്ചു

തിങ്കള്‍, 1 ഒക്‌ടോബര്‍ 2007 (13:15 IST)
FILEFILE
രാജ്യത്തെ ഏറ്റവും വലിയ കാര്‍ ഉല്‍പ്പാദകരായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സെപ്തംബര്‍ മാസത്തില്‍ ആഭ്യന്തര വിപണിയില്‍ മികച്ച വില്‍പ്പന നടത്തിയതായി കമ്പനി വെളിപ്പെടുത്തി. ഇക്കാലയളവില്‍ കമ്പനിയുടെ വില്‍പ്പന 11.4 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

2007 സെപ്തംബറില്‍ കമ്പനിയുടെ കാര്‍ വില്‍പ്പന 63,086 എണ്ണമായി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇത് 56,606 എണ്ണമായിരുന്നു.

അതുപോലെ തന്നെ കമ്പനിയുടെ കയറ്റുമതിയിലും മികച്ച വര്‍ദ്ധനയുണ്ടായി - 55 ശതമാനം. 2007 സെപ്തംബറിലെ കമ്പനിയുടെ കാര്‍ കയറ്റുമതി 4,362 എണ്ണമായിരുന്നു. എന്നാല്‍ 2006 സെപ്തംബറില്‍ ഇത് 2,814 എണ്ണമായിരുന്നു.

പൊതുവേ കമ്പനിയുടെ കാര്‍ വില്‍പ്പന വര്‍ദ്ധിച്ചെങ്കിലും മാരുതിക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ച മാരുതി 800 കാര്‍ വില്‍പ്പന മാസങ്ങളായി ക്രമമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനം കുറവാണ് മാരുതി 800 ന്‍റെ വില്‍പ്പനയിലുണ്ടായത് - 7,680 ല്‍ നിന്ന് 5,221 എണ്ണമായി ചുരുങ്ങി.

ബാക്കിയുള്ള എല്ലാ വിഭാഗം മോഡലുകള്‍ക്കും മികച്ച വില്‍പ്പനയാണ് സെപ്തംബറില്‍ ഉണ്ടായത്.

വെബ്ദുനിയ വായിക്കുക