ഭക്ഷ്യസുരക്ഷാ റജിസ്ട്രേഷന്‍ കാലാവധി ഫെബ്രുവരി നാലിന് അവസാനിക്കും

ഞായര്‍, 12 ജനുവരി 2014 (10:45 IST)
PRO
ഭക്ഷ്യസുരക്ഷാ ലൈസന്‍സും റജിസ്ട്രേഷനും എടുക്കുന്നതിനുള്ള കാലാവധി ഫെബ്രുവരി നാലിന്‌ അവസാനിക്കും.

ലൈസന്‍സ്‌ നേടാതെ ഫെബ്രുവരി അഞ്ചിനു ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നു ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ മുന്നറിയിപ്പു നല്‍കി.

2011 ഓഗസ്റ്റ്‌ 5 നാണ്‌ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം രാജ്യത്തു പ്രാബല്യത്തില്‍ വരുന്നത്‌. ഭക്ഷ്യവസ്‌തുക്കളുടെ ഉത്പാദനവും വിപണനവും വിതരണവും നടത്തുന്നവര്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ചു ലൈസന്‍സോ റജിസ്ട്രേഷനോ നേടേണ്ടതുണ്ട്‌.

കേന്ദ്രസര്‍ക്കാര്‍ മൂന്നു തവണ നീട്ടി നല്‍കിയ കാലാവധിയാണ്‌ അടുത്തമാസം നാലിന്‌ അവസാനിക്കുന്നത്‌.

വെബ്ദുനിയ വായിക്കുക