ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാംസ്ഥാനത്തേക്ക് മഞ്ജു വാര്യര്‍

തിങ്കള്‍, 20 ജനുവരി 2014 (09:09 IST)
PRO
മലയാളസിനിമതാരങ്ങളില്‍ ബ്രാന്‍ഡ് മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മോഹന്‍‌ലാലിനെ കടത്തിവെട്ടി ലേഡി മോഹന്‍‌ലാലെന്ന് ആ‍രാധകര്‍ വിളിക്കുന്ന മഞ്ജു വാര്യര്‍. കല്യാണ്‍ ജ്വല്ലേഴ്‌സാണ് തിരിച്ചുവരവിന് അരങ്ങൊരുക്കി മഞ്ജുവിനെ പരസ്യരംഗത്ത് അവതരിപ്പിച്ചത്.

ഒരു കോടി രൂപ പ്രതിഫലവുമായി മഞ്ജു വാര്യര്‍ പരസ്യവിപണിയിലെ ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാംസ്ഥാനത്തേക്കെത്തുകയാണെന്ന് പ്രമുഖമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഒട്ടേറെ വിമര്‍ശനങ്ങളുയര്‍ത്തിയെങ്കിലും അമിതാഭ് ബച്ചനൊപ്പമുള്ള പരസ്യ ചിത്രം കല്യാണിന് വലിയ വാര്‍ത്താപ്രാധാന്യമാണ് ലഭിച്ചത്.

ഏറ്റവും ഒടുവില്‍ പുറത്തുവന്ന മെറിബോയ് ഐസ് ക്രീമിന്റെ പരസ്യവും ജനപ്രിയമായിക്കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക