ബേക്കറികളില്‍ പരിശോധന: 5.95 ലക്ഷം പിഴ ഈടാക്കി

ശനി, 26 ഡിസം‌ബര്‍ 2015 (11:19 IST)
ക്രിസ്മസ് - പുതുവത്സരം പ്രമാണിച്ച് ഭക്‍ഷ്യ പദാര്‍ത്ഥങ്ങളില്‍ രാസവസ്തുക്കളും കളറുകളും അമിതമായി ഉപയോഗിക്കുന്ന ബേക്കറി ഉത്പന്നങ്ങള്‍ വ്യാപകമായി വിറ്റഴിക്കുന്നത് തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ശിക്ഷാ നടപടികളുടെ ഭാഗമായി വിവിധ ബേക്കറികളില്‍ നിന്ന് 5.95 ലക്ഷം രൂപ പിഴ ഇനത്തില്‍ ഈടാക്കി.
 
സംസ്ഥാനത്തുടനീളം 14 ഭക്‍ഷ്യ സുരക്ഷാ സ്പെഷ്യല്‍ സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. ഒട്ടാകെ 351 ബേക്കറികളും ബോര്‍മകളുമാണു പരിശോധിച്ചത്. ഇതില് 160 സ്ഥാപനങ്ങളില്‍ പാകപ്പിഴ കണ്ടെത്തി. ഇവര്‍ക്ക് നില മെച്ചപ്പെടുത്താന് നോട്ടീസ് നല്കുകയും പിഴയായി 5.95 ലക്ഷം രൂപ ഈടാക്കുകയും ചെയ്തു. 
 
നിലവാരം വളരെ മോശമായ കൊല്ലം ജില്ലയിലെ ആയൂരിലുള്ളാ ഫാമിലി ബേക്കറി ബോര്‍മ അടച്ചു പൂട്ടിക്കുകയും പിഴയായി അര ലക്ഷം രൂപ ഈടാക്കുകയും ചെയ്തു. വരും ദിനങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് അധികാരികള്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക