ബിയറടിച്ച് കിക്കായി കുരുത്തക്കേടുകള്‍ കാണിച്ചതിന് കമ്പനിക്കെതിരെ നൂറുകോടി നഷ്ടപരിഹാരക്കേസ്

ചൊവ്വ, 8 ജനുവരി 2013 (17:08 IST)
PRO
ബിയര്‍ കുടിച്ചാല്‍ കിക്കാകുമെന്ന് പറഞ്ഞുകൊടുക്കാത്തതിന് വിവിധ കേസുകളില്‍ അമേരിക്കയില്‍ തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന കുറ്റവാളികള്‍ അഞ്ചു കമ്പനിക്കെതിരെ കേസു കൊടുത്തു. ലോകത്തെ എട്ട് പ്രമുഖ ബിയര്‍- വൈന്‍ നിര്‍മ്മാണ കന്പനികള്‍ക്കെതിരെയാണ് കേസ്. 100കോടി എന്ന ഭീമമായ തുകയ്‌ക്കാണ് കേസ്.

ആല്‍ക്കഹോള്‍ തലയ്ക്കു പിടിക്കുമെന്നറിയാത്ത ഈ പാവങ്ങള്‍ മദ്യലഹരിയില്‍ കാട്ടിക്കൂട്ടിയത് അത്ര നിസാ‍രം കുറ്റങ്ങളല്ല. വാദി നമ്പര്‍ ഒന്നാമനായ കെയ്‌ത്ത് അലന്‍ ബ്രൗണ്‍ തെരുവില്‍ വച്ച് ഒരുത്തനെ വെടിവച്ചു കൊന്ന കേസില്‍ പതിനഞ്ചു വ‌ര്‍ഷത്തേക്കു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നയാളാണ്.

രണ്ടാമനായ ജെറമി ബ്രൗണ്‍ റോഡില്‍ വച്ച് ഒരുത്തനെ വെടിവച്ചു വീഴ്‌ത്തിയ തിനാണ് ഉള്ളില്‍ക്കിടക്കുന്നത്. സംഭവം നടക്കുന്പോള്‍ ജെറമി നന്നായി മദ്യപിച്ചിരുന്നു. മദ്യത്തിന് അടിമപ്പെട്ടിരുന്നില്ലെങ്കില്‍ താന്‍ ഇത്തരമൊരു കൃത്യം ഒരിക്കലും ചെയ്യില്ലായിരുന്നുവെന്നാണ് ജെറമിയുടെ വാദം.

ഇങ്ങനെ കുട്ടിക്കാലത്ത് ബിയറില്‍ത്തുടങ്ങി അമിത ലഹരിയിലേക്ക് കടന്നവരാണ് ഇവരെല്ലാം തന്നെ. ഇവരുടെ വാദം ബിയര്‍ കുടിക്കാന്‍ തുടങ്ങിയ കുട്ടിക്കാലത്ത് അത് കുടിച്ചാല്‍ തലയ്ക്കു പിടിക്കുമെന്നും അടിമകളാകുമെന്നും മറ്റും കമ്പനി പറഞ്ഞുകൊടുത്തില്ലെന്നാണ്.

വെബ്ദുനിയ വായിക്കുക