പ്രതിസന്ധിയില്‍ നിന്ന് പാഠം പഠിക്കണം: പ്രണബ്

ഞായര്‍, 15 ജനുവരി 2012 (12:50 IST)
യൂറോപ്യന്‍ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് നാം പാഠം പഠിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി. കൊല്‍ക്കത്തയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്.

സാമ്പത്തിക ബാധ്യത ഒരു പരിധിക്കപ്പുറം കടക്കുന്നത് അനുവദിക്കാനാകില്ലെന്ന് പ്രണബ് പറഞ്ഞു. അതിനാല്‍ കരുതലോടെയുള്ള സാമ്പത്തിക മാനേജ്മെന്റ് ആവശ്യമാണെന്നും പ്രണാബ് കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക