പെട്രോള്‍ വില വര്‍ധിപ്പിച്ചു

ബുധന്‍, 16 ജനുവരി 2013 (11:25 IST)
PRO
PRO
രാജ്യത്ത് ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ പെട്രോള്‍ വില വര്‍ധനവ് നിലവില്‍ വന്നു. ലിറ്ററിന്‌ 35 പൈസായായാണ് വിലവര്‍ധനവ് നിലവില്‍ വന്നത്. നവംബറിന്‌ ശേഷം ആദ്യമാണ്‌ രാജ്യത്ത്‌ പെട്രോള്‍ വില വര്‍ധിക്കുന്നത്‌.

പെട്രോള്‍ വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കു നല്‍കിയതോടെ, രണ്ടാഴ്ചയിലൊരിക്കലാണു വില പുനര്‍നിര്‍ണയിക്കുന്നത്‌. എല്ലാ മാസവും ഒന്ന്‌, 15 തീയതികളിലാണ് വില വര്‍ദ്ധിപ്പിക്കുക.

ഉല്‍പാദനചിലവ്‌ വര്‍ധിച്ചതു മൂലമാണ്‌ പെട്രോള്‍ വില വര്‍ധിപ്പിക്കേണ്ടി വന്നതെന്ന്‌ കമ്പനികള്‍ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലും നവംബറിലും പെട്രോള്‍ വില യഥാക്രമം 56 പൈസയും 95 പൈസയും വീതം വര്‍ധിപ്പിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക