പെട്രോളിന് ലിറ്ററിന് 1.82 രൂപ വര്‍ധിപ്പിച്ചു. സംസ്ഥാന നികുതി കൂടാതെയാണ് ഈ വര്‍ധനവ്. സംസ്ഥാന നികുതിയും കൂടി ഈടാക്കുമ്പോള്‍ വില വീണ്ടും വര്‍ധിക്കും. വര്‍ധിപ്പിച്ച വില ഇന്ന് അര്‍ധ രാത്രി നിലവില്‍ വരും. പെട്രോള്‍ വില കേരളത്തില്‍ നികുതിയുള്‍പ്പടെ രണ്ടു രൂപയ്ക്ക് മുകളിലാവും എന്നാണ് കരുതുന്നത്.
ഡീസല്‍വിലയില്‍ നഷ്ടം അഞ്ച് രൂപയോളംവര്‍ധിച്ചതായാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. ഡീസല്‍വില പ്രഖ്യാപനം ഈ മാസം അവസാനത്തോടെ ഉണ്ടാകും.രൂപയുടെ മുല്യത്തകര്‍ച്ച മൂലം ഇന്ധന ഇറക്കുമതിയിലുണ്ടായ നഷ്ടം മറികടക്കാനാണ് വില വര്‍ധിപ്പിച്ചതെന്ന് കമ്പനി പറയുന്നത്
ഈ മാസം 14നാണ് പെട്രോളിന് രണ്ട് രൂപ വര്‍ധിപ്പിച്ചത്. ഈ മാസം ഇത് മൂന്നാം തവണയാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്