പെട്രോനെറ്റ് എല്‍എന്‍ജി അറ്റാദായം ഉയര്‍ന്നു

പ്രകൃതിവാതക ഇറക്കുമതി സംരംഭമായ പെട്രോനെറ്റ് എല്‍എന്‍ജി ഒന്നാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടു. 2009 ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ 2.20 ശതമാനത്തിന്‍റെ ഇടിവാണ് കമ്പനി അറ്റാദായത്തില്‍ നേരിട്ടത്.

103.31 കോറ്റി രൂപയാണ് കമ്പനിയുടെ ഒന്നാം പാദ അറ്റാദായം. മുന്‍ വര്‍ഷം ഈ കാലയളവില്‍ ഇത് 105.64 ശതമാനമായിരുന്നു. മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കമ്പനി പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടത്.

മൊത്ത വരുമാനം 1,645 കോറ്റി രൂപയില്‍ നിന്ന് 2,641.2 കോടിയായി ഉയര്‍ന്നു. മുംബൈ വിപണിയില്‍ പെട്രോനെറ്റ് എല്‍എന്‍ജി ഓഹരികള്‍ക്ക് 7.32 ശതമാ‍നം വിലയിടിഞ്ഞ് 67.10 രൂപയെന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

വെബ്ദുനിയ വായിക്കുക