പെട്രോള്‍ വില ലിറ്ററിന് 70 പൈസ കുറച്ചു. പുതുക്കിയ വില ചൊവ്വാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു. എണ്ണക്കമ്പനി മേധാവികളുടെ യോഗത്തിലാണ് തീരുമാനം.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതും രൂപയുടെ മൂല്യത്തിലുണ്ടായ മാറ്റവുമാണ് വില കുറയ്ക്കാന്‍ വഴിതെളിച്ചത്. കഴിഞ്ഞ ഏപ്രില്‍ ഒന്നിനും പെട്രോള്‍ വിലയില്‍ ലിറ്ററിന് 75 പൈസ കുറവ് വരുത്തിയിരുന്നു.