പരസ്യം കണ്ടാല്‍ എടി‌എമ്മിന് വാടക വേണ്ട!

വ്യാഴം, 15 മാര്‍ച്ച് 2012 (17:53 IST)
PRO
PRO
ഇത് പരസ്യങ്ങളുടെ ലോകമാണ്. എങ്ങനെയെല്ലാം പരസ്യങ്ങള്‍ ജനങ്ങളിലെത്തിക്കാം എന്നാണ് കമ്പനികള്‍ അന്വേഷിക്കുന്നത്. ഇപ്പോഴിതാ എ ടി എമ്മിലും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു.

യു‌എസ്സിന് പിന്നാലെ ഓസ്ട്രേലിയയിലുമാണ് എടി‌എമ്മില്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നത്. എടി‌എം ഉപയോഗിക്കുന്നവര്‍ക്ക് പരസ്യത്തെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കും. വാണിജ്യ പരസ്യം കാണുകയാണെങ്കില്‍ പണമിടപാട് സൌജന്യമായി രിക്കും.

മുപ്പത് സെക്കന്‍ഡ് വരെയുള്ള പരസ്യമായിരിക്കും എടി‌എ‌മ്മില്‍ പ്രദര്‍ശിപ്പിക്കുക. കഴിഞ്ഞവര്‍ഷം ഫ്രീ എടി‌എംസ് എന്ന ഒരു അമേരിക്കന്‍ കമ്പനിയാണ് ഇത്തരത്തിലുള്ള പരസ്യരീതി ആദ്യമായി ഉപയോഗിച്ചത്. ഒരു മില്യണിലധികം ആള്‍ക്കാരാണ് ഈ രീതി ഉപയോഗിച്ച് സൌജന്യമായി എടി‌എം പണമിടപാട് നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയില്‍, ഒരാള്‍ തനിക്ക് അക്കൌണ്ടില്ലാത്ത ബാങ്കിന്റെ എടി‌എമ്മില്‍ നിന്ന് പണമെടുക്കുമ്പോള്‍ ബാങ്ക് ഒരു ഡോളര്‍വരെ ഈടാക്കുന്നുണ്ട്.

English summary:

It may now take more time for people to get money out of an ATM. Cash machines may now play advertisements before you get your banknotes.

വെബ്ദുനിയ വായിക്കുക