നിപ്പോണ്‍ റിലയന്‍സ്‌ ലൈഫിന്റെ 26% ഓഹരികള്‍ വാങ്ങുന്നു

ചൊവ്വ, 15 മാര്‍ച്ച് 2011 (09:14 IST)
നിപ്പോണ്‍ റിലയന്‍സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സിന്റെ 26 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. 3,026 കോടിരൂപയാണ് നിപ്പോണ്‍ ഇതിന് മുടക്കുക. ഇത് യാഥാര്‍ഥ്യമായാല്‍ രാജ്യത്തെ എറ്റവും വലിയ നേരിട്ടുള്ള വിദേശനിക്ഷേപവുമാകും.

നിപ്പോണ്‍ ഈ രീതിയില്‍ ഓഹരികള്‍ ഏറ്റെടുത്താല്‍ റിലയന്‍സ്‌ ലൈഫിന്റെ മൂല്യം 11,500 കോടിരൂപയായി ഉയരുമെന്നാണു കണക്കുകൂട്ടല്‍‍. ഐ ആര്‍ ഡി എയുടേയും ജാപ്പനീസ്‌ ഇന്‍ഷുറന്‍സ്‌ റെഗുലേറ്ററിന്റേയും അനുമതിയോടെയായിരിക്കും ഓഹരി കൈമാറ്റം. ഇന്‍ഷുറന്‍സ്‌ മേഖലയില്‍ 26 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം ആകാമെന്ന്‌ നിയമം കൊണ്ടുവന്നിരുന്നു.

ഇപ്പോള്‍ റിലയന്‍സ്‌ കാപ്പിറ്റലിന്റെ ഉടമസ്‌ഥതയിലാണ്‌ റിലയന്‍സ്‌ ലൈഫിന്റെ മുഴുവന്‍ ഓഹരികളും. റിലയന്‍സ്‌ കാപ്പിറ്റലിന്‌ 3000 കോടി രൂപയാണ്‌ നിലവില്‍ മുതല്‍ മുടക്കുള്ളത്‌.

നിപ്പോണ്‍ ലോകത്തിലെ ആറാമത്തെ വലിയ ഇന്‍ഷുറന്‍സ്‌ കമ്പനിയും ജപ്പാനിലെയും ഏഷ്യയിലേയും ഏറ്റവും വലിയ കമ്പനിയുമാണ്‌.

ഏറ്റെടുക്കല്‍ വാര്‍ത്ത പുറത്തുവന്നതോടെ റിലയന്‍സ്‌ ഓഹരിവില 5.87 ശതമാനം ഉയര്‍ന്നു.

വെബ്ദുനിയ വായിക്കുക