നിതാഖാത് : സൗജന്യ ടിക്കറ്റ് 77 പേര്‍ക്ക്, ആദ്യസംഘം 19-ന് എത്തും
ശനി, 16 നവംബര്‍ 2013 (15:23 IST)
PRO
നിതാഖാത് ഇളവ് അവസാനിച്ചതിനെ തുടര്‍ന്ന് സൗദിയില്‍ നിന്നും മടങ്ങിവരുന്നവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സൗജന്യ വിമാനടിക്കറ്റില്‍ ആദ്യ മലയാളിസംഘം 19-ന് കരിപ്പൂര്‍ വിമാനത്താളവത്തിലെത്തുമെന്ന് നോര്‍ക്ക മന്ത്രി കെ സി ജോസഫ് അറിയിച്ചു.
എയര്‍ ഇന്ത്യ വിമാനത്തില്‍ റിയാദില്‍ നിന്ന് ഒന്‍പത് പേരാണ് പകല്‍ 12.55 ന് എത്തുക. ജിദ്ദയില്‍ നിന്നും 56 പേര്‍ 20-ന് രാവിലെ 8.05-ന് കരിപ്പൂരില്‍ വിമാനമിറങ്ങും. ഒരാള്‍ റിയാദില്‍ നിന്നും രാവിലെ 9.59 ന് നെടുമ്പാശ്ശേരിയിലും എത്തും.
21ന് ദമാമില്‍ നിന്നും കോഴിക്കോട് മൂന്ന് പേര്‍ രാവിലെ 5.15നും തിരുവനന്തപുരത്ത് രാവിലെ ഏഴ്മണിക്ക് ആറ് പേരും കൊച്ചിയില്‍ രാവിലെ 10-ന് ഒരാളും എത്തും. ജിദ്ദയില്‍ നിന്നും രാവിലെ 10.55 ന് ഒരാള്‍ കൊച്ചിയില്‍ വിമാനമിറങ്ങും.
രണ്ടാം പട്ടികയില്‍ റിയാദില്‍നിന്ന് കോഴിക്കോട് 19 പേരും കൊച്ചിയില്‍ നാല് പേരും തിരുവനന്തപുരത്ത് രണ്ട്‌പേരും എത്തുന്നതിന് നടപടിയായി വരുന്നതായും മന്ത്രി അറിയിച്ചു