ജപ്പാന്‍ ഓഹരി സൂചിക തിരിച്ചു കയറിയതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. വിപണി നഷ്‌ടത്തിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 4.01 ഡോളര്‍ താഴ്ന്നിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം വിപണി തിരിച്ചു കയറിയതിനെ തുടര്‍ന്ന് ഏപ്രില്‍ കരാറിലേക്കുള്ള ലൈറ്റ് സ്വീറ്റ് ക്രൂഡിന് വില ബാരലിന് 92 സെന്റ് ഉയര്‍ന്ന് 98.10 ഡോളര്‍ നിരക്കിലാണ് വ്യാപാരം തുടരുന്നത്. വില ഉയര്‍ന്നെങ്കിലും 100 ഡോളറില്‍ താഴെയാണെന്നത് ആശ്വാസം പകരുന്നതാണ്.
ബുധനാഴ്ച നിക്കി ഓഹരി സുചിക 3.17 ശതമാനം ഉയര്‍ന്നതോടെയാണ് ക്രൂഡ് ഓയില്‍ വില തിരിച്ചു കയറിയത്. ക്രൂഡ്‌ഓയില്‍ വിലയില്‍ കുതിപ്പുണ്ടെങ്കിലും പ്രകൃതിവാതക വിലയില്‍ കുതിപ്പ് തുടരുകയാണ്.
ജപ്പാനിലെ ദുരന്തം ഇന്ധനവില ഉയര്‍ത്തിയേക്കുമെന്ന ധാരണയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ കരാറിലേക്കുള്ള പ്രകൃതിവാതകം ഗാലണ് 3.2 സെന്റ് ഉയര്‍ന്ന് 3.973 ഡോളര്‍ നിരക്കിലെത്തി.
ഇതിനിടെ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ജപ്പാനിലേക്കുള്ള എണ്ണ കയറ്റുമതി താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സുനാമിയെ തുടര്‍ന്ന് ജപ്പാനിലെ തുറമുഖങ്ങള്‍ക്കും എണ്ണശുദ്ധീകരണ ശാലകള്‍ക്കുമുണ്ടായ നാശനഷ്‌ടത്തെ തുടര്‍ന്നാണ് എണ്ണ കയറ്റുമതി നിര്‍ത്തിവെച്ചിരിക്കുന്നത്.