നാനൊ വിലവര്‍ധനയില്ല

വ്യാഴം, 17 ജൂണ്‍ 2010 (11:34 IST)
PRO
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞകാറായ നാനോയുടെ വിലകൂട്ടുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ടാറ്റാ മോട്ടോര്‍സ് വ്യക്തമാക്കി. ബുക്ക് ചെയ്ത സമയത്തെ അതേ വിലയ്ക്ക് തന്നെ ഭാവിയിലും ഉപയോക്താക്കള്‍ക്ക് നാനൊ ലഭ്യമാകുമെന്ന് ടാറ്റ വക്താവ് അറിയിച്ചു.

നാനോയ്ക്ക് 15000 രൂപവരെ വിലവര്‍ധിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു തീരുമാനംവും ഇതുവരെ എടുത്തിട്ടില്ലെന്ന് ടാറ്റ വക്താവ് വ്യക്തമാക്കി. നിലവില്‍ 60000 ഉപഭോക്താക്കളാണ് നാനോയ്ക്കായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. അതേസമയം അടിസ്ഥാന മോഡല്‍ ബുക്ക് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് കമ്പനിവൃത്തങ്ങള്‍ അറിയിച്ചു.

ഈ വര്‍ഷം മെയ് വരെ 37,425 നാനൊ കാറുകളാണ് നിരത്തിലിറങ്ങിയ. ഈ വര്‍ഷം തന്നെ ഒരു ലക്ഷം നാനൊ കാറുകള്‍ നിരത്തിലിറക്കാന്‍ കഴിയുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ. ഗുജറാത്തിലെ സാനന്ദ് നിര്‍മാണശാലയില്‍ നിന്ന് പൂര്‍ണ തോതിലുള്ള ഉത്പാദനം ഈ വര്‍ഷം ഓഗസ്റ്റോടെ തുടങ്ങാനാവുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ.

വെബ്ദുനിയ വായിക്കുക