നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ സാംസങ്ങ് ഗ്യാലക്സി നോട്ട് ഫാൻ എഡിഷൻ വിപണിയിലേക്ക് !

വെള്ളി, 7 ജൂലൈ 2017 (09:12 IST)
പൊട്ടിത്തെറിച്ചും കത്തിപ്പിടിച്ചുമെല്ലാം സാംസങ്ങിനു ചീത്തപ്പേരുണ്ടാക്കിയ ഒരു മോഡലാണ് ഗ്യാലക്സി നോട്ട് 7. എന്നാല്‍ അതിലെ എല്ലാ കുറവുകളും പരിഹരിച്ച് ഇപ്പോള്‍ ഇതാ ഗ്യാലക്സി നോട്ട് 7 വീണ്ടുമെത്തിയിരിക്കുന്നു. ഗ്യാലക്സി നോട്ട് ഫാൻ എന്ന പുതിയ പേരിലാണ് പുതിയ ഫോൺ കൊറിയയില്‍ സാംസങ് അവതരിപ്പിച്ചത്. ഏകദേശം 40,000 രൂപയാണ് നോട്ട് ഫാൻ എഡിഷന്റെ വില. ആകെ നാല് ലക്ഷം ഫാൻ എഡിഷൻ ഫോണുകൾ മാത്രമായിരിക്കും സാംസങ് വിറ്റഴിക്കുകയെന്നാണ് റിപ്പോര്‍ട്ട്. 
 
അതേസമയം, ബാറ്ററിയുടെ തകരാർ മൂലം തീ പിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്ത നോട്ട് 7 വീണ്ടുമൊരു പരീക്ഷണത്തിനിറക്കുന്നത് എത്രത്തോളം വിജയകരമാവുമെന്ന കാര്യം കണ്ടറിയണമെന്നാണ് ടെക് വിദഗ്ദര്‍ പരയുന്നത്. ഒരു ഫോണെങ്കിലും തീപിടിച്ചാൽ അത് അധികം വൈകാതെ വരാനിരിക്കുന്ന ഗ്യാലക്സി നോട്ട് 8ന്റെ വിൽപനയെ ബാധിക്കുമെന്നതിനാൽ ഏറെ മുന്‍ കരുതലോടെയാണ് കൊറിയയിൽ മാത്രം ഈ ഫോൺ അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

വെബ്ദുനിയ വായിക്കുക