മെക്സിക്കോയില്‍ കഴിഞ്ഞ നവംബര്‍ ഒന്ന് മുതല്‍ ഓരോ ദിവസവും ആറായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. മെക്സിക്കോ സോഷ്യല്‍ വെല്‍ഫെയര്‍ ഇന്‍സ്റ്റിറ്റൂട്ട് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്.
2008 വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ രാജ്യം നേരിട്ട കടുത്ത തൊഴിലില്ലായ്മ ഈ വര്‍ഷവും തുടരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഏതാണ്ട് അഞ്ച് ലക്ഷം ആളുകള്‍ക്കാണ് ഈ കാലയളവില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. വന്‍ സിറ്റികളില്‍ മാത്രം ഏതാണ്ട് 128,122 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. അതേസമയം ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ് കൂടുതലും പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ സിമന്‍റ് നിര്‍മ്മാതാക്കള്‍ കൂടിയായ സിമെക്സിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടം സംഭവിച്ചത്. 18,786 പേര്‍ക്കാണ് സിമെക്സില്‍ തൊഴില്‍ നഷ്ടപ്പെട്ടത്.