തൃശൂരില്‍ 100 കോടിയുടെ ഹോട്ടല്‍

വ്യാഴം, 30 ഓഗസ്റ്റ് 2007 (10:17 IST)
കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങാന്‍ 100 കോടി രൂപ നിക്ഷേപിക്കാന്‍ എം.കെ.ഗ്രൂപ്പ്‌ തയ്യാറെടുക്കുന്നു. ഇതിനായി 100 കോടി രൂപയാവും മുതല്‍ മുടക്കുന്നത്‌.

എം.കെ.ഗ്രൂപ്പ്‌ ഡയറക്‌ടര്‍ എം.എ.യൂസഫലി അറിയിച്ചതാണിത്‌. തൃശൂരിലെ പുഴയ്ക്കല്‍ ലുലു ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററിനോടു ചേര്‍ന്നായിരിക്കും ഹോട്ടല്‍ നിര്‍മ്മിക്കുക. 2007 ഡിസംബറില്‍ തന്നെ ഇതിന്‍റെ നിര്‍മ്മാണം ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു.

ഇതിനൊപ്പം തൃശൂരില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ബിസിനസ്‌ സ്കൂളിന്റെ നിര്‍മ്മാണവും വരുന്ന ജനുവരിയില്‍ ആരംഭിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. വിദേശ സര്‍വകലാശാലകളുടെ സഹകരണത്തോടെയാവും ഇത്‌ ആരംഭിക്കുക.

പുതിയ സംരംഭങ്ങള്‍ കൂടി ആരംഭിക്കുന്നതോടെ എം.കെ.ഗ്രൂപ്പിലെ മലയാളികളുടെ എണ്ണം ഇരുപതിനായിരമാകുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക