ഡീസലിന് 50 പൈസ വര്‍ദ്ധിപ്പിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടു കൂടി ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ദ്ധിപ്പിച്ചു. ഈ വര്‍ഷം തുടര്‍ച്ചയായ ആറാംതവണയാണ് ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നത്. മെയ് 31നാണ് ഒടുവില്‍ ഡീസല്‍ വില വര്‍ധിപ്പിച്ചത്.
8 രൂപ 10 പൈസ നഷ്ടത്തിലാണ് നിലവില്‍ ഓരോ ലിറ്റര്‍ ഡീസലും വില്‍ക്കുന്നതെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. നഷ്ടം നികത്തുന്നതുവരെ ഓരോ മാസവും 50 പൈസ വരെ വര്‍ധിപ്പിക്കുമെന്നാണ് കമ്പനികളുടെ നിലപാട്.
ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ദിവസം പെട്രോള്‍ വിലയും വര്‍ദ്ധിപ്പിച്ചിരുന്നു. പെട്രോളിനും ഡീസലിനും ഇനിയും വില കൂടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.