ഡി‌എല്‍‌എഫിന് 2145 കോടി ലാഭം

ബുധന്‍, 30 ജനുവരി 2008 (12:49 IST)
രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ എന്ന നേട്ടം കൈവരിച്ച ഡല്‍‌ഹി ആസ്ഥാനമായുള്ള ഡി.എല്‍.എഫ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒക്‍ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ 2,144.98 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു.

ഇക്കാലയളവില്‍ കഴിഞ്ഞ വര്‍ഷം കമ്പനി കൈവരിച്ച അറ്റാദായമാവട്ടെ 3,651.25 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ കമ്പനിയുടെ മികച്ച പ്രവര്‍ത്തനമാണ് ലാഭം വര്‍ദ്ധിപ്പിക്കാനിടയാക്കിയത്.

2007 ജൂലൈയില്‍ ഡി.എല്‍.എഫ് കമ്പനി ഓഹരി വിപണിയിലൂടെ 9,000 കോടി രൂപയിലേറെ ധനം സ്വരൂപിച്ചിരുന്നു. നിലവില്‍ കമ്പനിക്ക് വികസിപ്പിച്ചെടുത്ത സ്ഥലത്തിന്‍റെ വിസ്തീര്‍ണ്ണം ഒട്ടാകെ 700 മില്യന്‍ ചതുരശ്ര അടിയിലേറെ വരും എന്നാണ് കണക്കാക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക