ഡിഷ് ടിവി തരുന്നത് 30 HD ചാനലുകള്‍

ഞായര്‍, 20 ഫെബ്രുവരി 2011 (11:46 IST)
PRO
രാജ്യത്ത് ഏറ്റവുമധികം ചാനലുകള്‍ ഹൈ ഡെഫനിഷനില്‍ നല്‍കുന്ന ഡി‌ടി‌എച്ച് സേവന കമ്പനിയായി ഡിഷ് ടിവി മാറി. മുപ്പത് ചാനലുകളാണ് ഡിഷ് ടിവിയുടെ കണക്ഷന്‍ എടുക്കുകയാണെങ്കില്‍ ഹൈ ഡെഫനിഷനില്‍ ആസ്വദിക്കാനാവുക. ഡിഷ് ടിവി ഇന്ത്യ ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്‍റ് (സര്‍വീസ്) രാജേഷ് സാഹ്നി കൊച്ചിയില്‍ അറിയിച്ചതാണിത്.

പുതിയ മാറ്റമനുസരിച്ച് ഇഎസ്പിഎന്‍, സ്റ്റാര്‍ സ്പോട്സ്, സ്റ്റാര്‍ ക്രിക്കറ്റ്, സീ ടിവി, സീ സിനിമ, സീ ന്യൂസ്, സീ കഫെ, എച്ച്ബിഒ, മൂവീസ് നൗ, ഡിസ്കവറി, നാഷണല്‍ ജ്യോഗ്രഫിക്, ആനിമല്‍ പ്ലാനറ്റ്, കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക്, പോഗോ, ടെന്‍ സ്പോട്സ്, എഎക്സ്എന്‍, എംടിവി, ടെന്‍ ക്രിക്കറ്റ്, സോണി, യുടിവി ആക്ഷന്‍ തുടങ്ങിയവ ഇനി ഹൈ ഡെഫനിഷനില്‍ ലഭിക്കും.

മുപ്പത് ഹൈ ഡെഫനിഷന്‍ ചാനലുകള്‍ക്കു പുറമെ 267 സ്റ്റാന്‍ഡേഡ് ഡെഫനിഷന്‍ ചാനലുകളും ഡിഷ് ടിവി നല്‍കുന്നുണ്ട്. ഇത്രയേറെ ചാനലുകള്‍ രണ്ടിനത്തിലുമായി നല്‍കുന്ന മറ്റൊരു ഡിടിഎച്ച് കമ്പനിയും ഇപ്പോള്‍ നിലവിലില്ല. ക്രിക്കറ്റ് ലോകകപ്പ് ഡിഷ് ടിവി വരിക്കാര്‍ക്ക് ഇഎസ്പിഎന്‍ ചാനലില്‍ ഹൈ ഡഫനിഷനില്‍ ആസ്വദിക്കാം.

ഒരു മാസത്തെ പ്ലാറ്റിനം സബ്സ്ക്രിപ്ഷനും 30 എച്ച്ഡി ചാനലുകളുമടക്കം 2390 രൂപയ്ക്ക് ഡിഷ് ട്രൂ ഹൈ ഡെഫനിഷന്‍ കണക്ഷന്‍ ലഭ്യം. മാസം 125 രൂപ വരിസംഖ്യയില്‍ 15 ചാനലുകളോടെ ബേസ് പായ്ക്കും മാസം 100 രൂപയില്‍ 15 ചാനലുകളുള്ള അലാ കാര്‍ട്ട പായ്ക്കും ലഭിക്കും. രൂപ 150 മുടക്കി സ്പെഷ്യല്‍ വേള്‍ഡ് കപ്പ് പായ്ക്കും വാങ്ങാം.

വെബ്ദുനിയ വായിക്കുക