കാര്‍ നിര്‍മ്മാണ രംഗത്തെ ആഗോള ഭീമന്‍മാരായ ടോയോട്ടയുടെ വാഹന വില്‍പനയില്‍ കഴിഞ്ഞ വര്‍ഷം വന്‍ ഇടിവ്. പതിമൂന്ന് ശതമാനമാണ് വില്‍പനയില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
7.81 മില്യന്‍ വാഹനങ്ങള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം ടൊയോട്ടയ്ക്ക് വില്‍ക്കാനായത്. പ്രധാന എതിരാളികളായ ജര്‍മ്മന്‍ കമ്പനി വോക്സ് വാഗെനുമായുള്ള മത്സരത്തില്‍ ഈ ഇടിവ് ടൊയോട്ടയെ ഏറെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2018 ല്‍ ആഗോളതലത്തില്‍ ടൊയോട്ടയെ മറികടക്കുകയാണ് വോള്‍സ്‌വാഗന്‍റെ ലക്‍ഷ്യം.
കഴിഞ്ഞ വര്‍ഷത്തെ വില്‍പനയില്‍ വോള്‍സ് വാഗന്‍ നേട്ടം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. കമ്പനിയുടെ വാഹന വില്‍പന 1.1 ശതമാനമാണ് ഉയര്‍ന്നത്. 6.29 മില്യന്‍ വാഹനങ്ങളാണ് വോള്‍സ് വാഗന്‍ കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്.