ടൊയോട്ട ഇന്ത്യയിലെ രണ്ട് നിര്‍മാണ പ്ലാന്റുകള്‍ അടച്ച് പൂട്ടുന്നു
തിങ്കള്‍, 17 മാര്‍ച്ച് 2014 (13:05 IST)
PRO
പ്രമുഖ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട ഇന്ത്യയിലെ രണ്ട് വഹന നിര്‍മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടുന്നു.
തൊഴിലാളികളുടെ പണിമുടക്ക് ഭീഷണിയെ തുടര്‍ന്നാണ് ബാംഗ്ലൂരിലുള്ള തങ്ങളുടെ രണ്ട് വാഹന നിര്‍മാണ യൂണിറ്റുകള്‍ അടച്ചിടാന്‍ കമ്പനി തീരുമാനിച്ചത്. 6400 തൊഴിലാളികള്‍ക്ക് പ്ലാന്റില്‍ പ്രവേശനം നിഷേധിച്ച് കമ്പനി നോട്ടീസ് നല്‍കിയിട്ടുമുണ്ട്.
തൊഴിലാളി സംഘടനകളുമായി സര്‍ക്കാര്‍ മധ്യസ്ഥതയില്‍ കമ്പനിയധികൃതര്‍ പുതിയ കരാറിലെത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ യൂണിയനിലെ ചിലര്‍ ചേര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും സൂപ്പര്‍വൈസര്‍മാരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടര്‍ച്ചയായി 25 ദിവസം കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തതായും ടയോട്ട പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു. ഇതിനാലാണ് പ്ലാന്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്നും കമ്പനി അറിയിച്ചു.