ദക്ഷിണേന്ത്യയിലെ പ്രസിദ്ധ വാഹന നിര്‍മ്മാതാക്കളായ ടിവി.എസ് ഗ്രൂപ്പ് പശ്ചിമ ബംഗാളിലേക്കും നിര്‍മ്മാണ മേഖല വ്യാപിപ്പിക്കാന്‍ തയ്യാറാവുന്നു. കമ്പനി ചെയര്മാന് വേണു ശ്രീനിവാസന് അറിയിച്ചതാണിത്.
വരുന്ന അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്പനി കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുമായി ചര്‍ച്ച നടത്തിയ ശേഷം വേണു ശ്രീനിവാസന് അറിയിച്ചതാണിത്.
കൊല്‍ക്കത്തയിലെ മഹാഭാരത് മോട്ടേഴ്സുമായി സഹകരിച്ചാണ് ടി.വി.എസ് ബംഗാളിലെ പ്രവര്‍ത്തനം വിപുലീകരിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഝാര്‍ഖണ്ഡ്, ഒറീസ എന്നീ സംസ്ഥാനങ്ങളിലേക്കും കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉദ്ദേശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മഹാഭാരത് മോട്ടേഴ്സിന്റെ വാഹന നിര്‍മ്മാണാവശ്യങ്ങള്‍ക്കുള്ള സാങ്കേതിക സഹകരണം തുടങ്ങിയവ ടി.വി.എസ് നല്‍കുമെന്നും വേണു ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു.