ടാറ്റാ ഗ്രൂപ്പിന്റെ പുതിയ ചെയര്‍മാനെ മെയ് അവസാനമോ ജൂണ്‍ ആദ്യമോ പ്രഖ്യാപിക്കുമെന്ന് ടാറ്റാ സണ്‍സ് ഡയറക്ടറും മലയാളിയുമായ ആര്‍ കെ കൃഷ്ണകുമാര്‍ പറഞ്ഞു. രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുക എളുപ്പമുള്ള പണിയല്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ടാറ്റാ സണ്‍സിന്റെ പുതിയ ചെയര്‍മാനെ തെഞ്ഞെടുക്കുക എളുപ്പമുള്ള പണിയല്ല. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തങ്ങള്‍ അനുയോജ്യനായ വ്യക്തിയെ കണ്ടെത്തുമെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.
ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റാ സണ്‍സിന്റെ ചെയര്‍മാനാണ് ഗ്രൂപ്പിന്റെയും മേധാവിയാകുക. ടാറ്റാ സണ്‍സിന് പുറമെ, ഗ്രൂപ്പിന്റെ പ്രധാന കമ്പനികളായ ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ്, ടിസിഎസ് എന്നിവയുടെയൊക്കെ ചെയര്‍മാന്‍ നിലവില്‍ രത്തന്‍ ടാറ്റ തന്നെയാണ്. 75 വയസ് തികയുന്നതിനെത്തുടര്‍ന്ന് 2012 ഡിസംബറിലാണ് രത്തന്‍ ടാറ്റ സ്ഥാനമൊഴിയുന്നത്.