ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയ്ക്ക് ക്ഷണം
ശനി, 21 ഫെബ്രുവരി 2009 (18:12 IST)
ജി20 രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയ്ക്ക് ക്ഷണം. ഉച്ചകോടിയിലേക്ക് ക്ഷണിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള ലോകനേതാക്കള്‍ക്ക് കത്തയച്ചിട്ടുണ്ട്.
ബ്രിട്ടനാണ് ഏപ്രില്‍ രണ്ടിന് നടക്കുന്ന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങളായിരിക്കും പ്രധാനമായും യോഗത്തില്‍ ചര്‍ച്ചചെയ്യുകയെന്ന് ഗോര്‍ഡന്‍ബ്രൌണ്‍ വ്യക്തമാക്കി. വിവിധരാഷ്ട്രങ്ങളുടെ സഹകരണത്തോടെ മാത്രമേ നിലവിലെ മാന്ദ്യം കൃത്യമായി പരിഹരിക്കാനാകൂ എന്ന് ബ്രൌണ്‍ അഭിപ്രായപ്പെട്ടു.
ജി20 രാഷ്ട്രങ്ങളെക്കൂടാതെ ആഫ്രിക്കന്‍ വികസനത്തിനായുള്ള പുതിയ സഖ്യത്തിന്‍റെ(നെപാഡ്) ചെയര്‍, ആസിയാന്‍ ചെയര്‍, യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ എന്നിവയെയാണ് ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷന്‍ ചെയര്‍മാനും യോഗത്തില്‍ പങ്കെടുക്കും. മുന്‍ യുഎസ് പ്രസിഡന്‍റ് ജോര്‍ജ് ബുഷിന്‍റെ ആതിഥേയത്വത്തില്‍ കഴിഞ്ഞ നവംബര്‍ 15ന് വാഷിംഗ്ടണിലാണ് അവസാന ഉച്ചകോടി നടന്നത്.