ചെറുകാര്‍ വിപണി പിടിക്കാന്‍ മാരുതി സെലീറിയോ(ഓട്ടോമാറ്റിക്)

തിങ്കള്‍, 27 ജനുവരി 2014 (09:47 IST)
PRO
ചെറുകാര്‍ വിപണി പിടിക്കാന്‍ മാരുതി സുസുക്കി. കമ്പനിയുടെ പുതിയ ചെറുകാര്‍ സെലീറിയോ അടുത്തമാസം വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്.

മാരുതി സുസൂക്കിയുടെ ഓട്ടോമാറ്റിക് കാറായ സെലീറിയോയാണ് ഉടന്‍ വിപണിയിലെത്തുന്നത്. ആഗോള വിപണിയില്‍ എ സ്റ്റാറിന് പകരമായിട്ടാവും ഇത് അവതരിപ്പിക്കുക.

ഇന്ത്യയില്‍ എ സ്റ്റാറിനും എസ്റ്റിലോയ്ക്കും ഒപ്പമാവും സെലീറിയോ എത്തുകയെന്നാണ് വിവരം.
കെ 10 ബി പെട്രോള്‍ എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്.

ലിറ്ററിന് 23.1 കിലോമീറ്റര്‍ മൈലേജ് ആണ് പ്രതീക്ഷിക്കപ്പെടുന്നത്. വില മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയായിരിക്കുമെന്നും സൂചനയുണ്ട്.

വെബ്ദുനിയ വായിക്കുക