ചന്ദാ കൊച്ചാറിന്റെ പ്രതിഫലം 4.25 കോടി

ശനി, 23 ജൂണ്‍ 2012 (14:46 IST)
PRO
PRO
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി‌ഇഒയുമായ ചന്ദാ കൊച്ചാറിന്റെ പ്രതിഫലം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.25 കോടി രൂപയായി വര്‍ധിച്ചു. 2010-11ല്‍ ചന്ദാ കൊച്ചാറിന്റെ പ്രതിഫലം 3.19 കോടി രൂപയായിരുന്നു.

അടിസ്ഥാന ശമ്പളത്തിന് പുറമേ, പ്രകടനത്തിന്റെ അടിസ്ഥാനത്തിനുള്ള ബോണസ്, അലവന്‍‌സുകള്‍ എന്നിവയുള്‍പ്പടെയാണ് 4.25 കോടി രൂപ ചന്ദാ കൊച്ചാറിന് പ്രതിഫലമായി ലഭിച്ചത്.

ചന്ദാ കൊച്ചാര്‍ 2009ലാണ് ബാങ്കിന്റെ എം ഡിയായി സ്ഥാനമേറ്റത്.

വെബ്ദുനിയ വായിക്കുക