ക്രാഫ്റ്റ് പിസ ഇനി നെസ്‌ലെയ്ക്ക് സ്വന്തം

ബുധന്‍, 6 ജനുവരി 2010 (10:24 IST)
PRO
സ്വിസ് ഭക്‍ഷ്യോല്‍‌പാദന കമ്പനിയായ നെ‌സ്‌ലെ വടക്കന്‍ അമേരിക്കയിലെ മറ്റൊരു പ്രമുഖ ഭക്‍ഷ്യോല്‍‌പാദന കമ്പനിയായ ക്രാഫ്റ്റ് ഫുഡ്സിനെ ഏറ്റെടുത്തു. 3.7 ബില്യന്‍ ഡോളറിനാണ് ഇടപാട്‍. പിസ വിഭവ നിര്‍മ്മാണത്തിലെ മുന്‍ നിര കമ്പനിയാണ് ക്രാഫ്റ്റ് ഫുഡ്സ്.

പ്രമുഖ ചോക്‍ലേറ്റ് ഉല്‍പാദന കമ്പനിയായ കാഡ്ബറിയെ ഏറ്റെടുക്കാനുള്ള തങ്ങളുടെ നീക്കത്തിന് ഈ ഏറ്റെടുക്കല്‍ കൂടുതല്‍ സഹായകരമാകുമെന്ന് ക്രാഫ്റ്റ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കാഡ്ബറിക്കായി ഉടന്‍ രംഗത്തെത്തില്ലെന്നാണ് നെസ്‌ലെ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

നെസ്‌ലെയുടെ അധീനതയിലായിരുന്ന കണ്ണുസംരക്ഷണ ശസ്ത്രക്രിയ ഉപകരണ നിര്‍മ്മാണ കമ്പനിയായ ആല്‍‌കോണ്‍ ഐ കെയര്‍ ഓപ്പറേഷന്‍സ് ആരോഗ്യരംഗത്തെ ഭീമന്‍‌മാരായ നോവറിറ്റ്സിന് കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 40 മില്യന്‍ ഡോളറിനാണ് ഇടപാടെന്നാണ് വിവരം. ഇത് സാധ്യമായെങ്കില്‍ മാത്രമേ കാഡ്‌ബറീസിനായി രംഗത്തെത്തൂ എന്നാണ് നെ‌സ്‌ലെ നല്‍കുന്ന വിശദീകരണം.

വെബ്ദുനിയ വായിക്കുക