കൊച്ചി മെട്രോ നിര്‍മ്മാണത്തെ വലച്ച് മഴ

ചൊവ്വ, 18 ജൂണ്‍ 2013 (10:14 IST)
PRO
PRO
കൊച്ചി മെട്രോ നിര്‍മ്മാണത്തിനായുള്ള മൂന്നാം പൈലിംഗ് ആരംഭിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിടുത്താണ് പൈലിംഗ്. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ തിങ്കളാഴ്ച കൊച്ചിയിലെത്തി നിര്‍മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു.

അതേസമയം കനത്ത മഴ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണ് എന്നാണ് വിവരം. മഴ മൂലം ഡിഎംആര്‍സി കണക്കുകൂട്ടിയ വേഗത്തില്‍ നിര്‍മ്മാണം നീങ്ങുന്നില്ല. വെല്‍ഡിംഗ് ജോലികളാണ് മഴയില്‍ തടസ്സപ്പെടുന്നത്. ഇതു മൂലം കോണ്‍ക്രീറ്റിംഗ് പണികള്‍ പ്രതീക്ഷിച്ച വേഗത്തില്‍ നീങ്ങുന്നില്ല.

കാലാവസ്ഥ പ്രതികൂലമാണെങ്കിലും അത് നേരിട്ട് പണികള്‍ വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെയാണ് ഡിഎംആര്‍സി തീരുമാനം.

വെബ്ദുനിയ വായിക്കുക