കേരള ട്രാവല്‍ മാര്‍ട്ട് 27 മുതല്‍

ചൊവ്വ, 25 സെപ്‌റ്റംബര്‍ 2012 (17:41 IST)
PRO
ഏഴാമത് കേരള ട്രാവല്‍ മാര്‍ട്ട് 27 മുതല്‍ 30വരെ കൊച്ചിയില്‍ നടക്കും. ലെ മെരിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന മാര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി കെ വി തോമസ്, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എ പി അനില്‍കുമാര്‍, കെ എം മാണി, വി കെ ഇബ്രാഹിംകുഞ്ഞ്, പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

10 കോടി ചെലവഴിച്ചാണ് മാര്‍ട്ട് സംഘടിപ്പിക്കുന്നത്. ഇതില്‍ ഒരു കോടി ടൂറിസം വകുപ്പ് നല്‍കും. ഓണ്‍ലൈനായാണു രജിസ്ട്രേഷന്‍. ബൈയേഴ്സ് റിഫ്ളക്ഷന്‍, സെല്ലേഴ്സ് ഇന്‍ ദി ഡിജിറ്റല്‍ സ്പേസ് എന്നീ സെമിനാറുകള്‍ നടക്കും. സമാപന ദിവസം പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകും. ട്രാവല്‍മാര്‍ട്ട് സെക്രട്ടറി സജീവ് കുറുപ്പ്, വൈസ് പ്രസിഡന്‍റ് എബ്രഹാം ജോര്‍ജ്, ട്രഷറര്‍ ജോസ് മാത്യു, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ബേബി മാത്യു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക