കുക്കിന് ആപ്പിളിന്റെ 10 ലക്ഷം ഓഹരികള്‍

ശനി, 27 ഓഗസ്റ്റ് 2011 (14:46 IST)
ആപ്പിളിന്റെ പുതിയ സി ഇ ഒ തിമോത്തി കുക്കിന് ലഭിക്കുക കമ്പനിയുടെ 10 ലക്ഷം ഓഹരികള്‍. ഇപ്പോഴത്തെ വിലയനുസരിച്ച് ഏകദേശം 1,750 കോടി രൂപയുടെ ഓഹരികളാണ് കുക്കിന് ലഭിക്കുക.

പത്ത് ലക്ഷം ഓഹരികളും ഒരുമിച്ച് കുക്കിന് ലഭിക്കില്ല. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പകുതി ഓഹരികളും ബാക്കി അതിന് ശേഷവുമായിരിക്കും ലഭിക്കുക.

ആപ്പിളിന്റെ സഹസ്‌ഥാപകന്‍ കൂടിയായ സ്‌റ്റീവ്‌ ജോബ്‌സ് ആരോഗ്യകാരങ്ങളാല്‍ രാജിവച്ചതിനെ തുടര്‍ന്നാണ് കുക്ക് ആപ്പിളിന്റെ സി ഇ ഒ സ്ഥാനത്ത് എത്തിയത്.

വെബ്ദുനിയ വായിക്കുക