കിംഗ്ഫിഷര്‍ ഏഴുവിമാനങ്ങളുമായി പറക്കാന്‍ തുടങ്ങുമെന്നും മല്യ

വ്യാഴം, 10 ജനുവരി 2013 (16:42 IST)
PRO
ശമ്പളക്കുടിശികയും ടാക്സ് കുടിശികയും മറ്റുമായി പ്രവര്‍ത്തനം നിലച്ചിരിക്കുന്ന വിമാനക്കമ്പനിയായ കിംഗ്ഫിഷര്‍. എയര്‍ലൈന്‍സ് ഏഴ് വിമാനങ്ങളുമായി സര്‍വീസ് പുനഃരാരംഭിക്കുമെന്ന് ചെയര്‍മാന്‍ വിജയ് മല്യ. ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തന്റെ തന്നെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ബിവറേജസ് ഗ്രൂപ്പ് കിംഗ്ഫിഷറിന്റെ പുനരുദ്ധാരണത്തിനായി 650 കോടി രൂപയുടെ ഫണ്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എയര്‍ലൈന്‍സ് അടച്ചുപൂട്ടി ആസ്തികള്‍ വിറ്റ് തങ്ങളുടെ ശമ്പള കുടിശ്ശിക തീര്‍ക്കണമെന്ന് ജീവനക്കാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഏതാണ്ട് 8,000 കോടി രൂപയുടെ കടബാധ്യതയിലാണ് കമ്പനി.

കുടിശ്ശികകള്‍ വേഗത്തില്‍ അടച്ചുതീര്‍ക്കുമെന്ന് കത്തില്‍ പറയുന്നുണ്ടെങ്കിലും ശമ്പളക്കുടിശ്ശികയെക്കുറിച്ച് മിണ്ടുന്നില്ല. വാണിജ്യ നികുതി വകുപ്പ് കിംഗ്ഫിഷറിന്റെ രണ്ട് വിമാനങ്ങള്‍ ജപ്തി ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക