കാത്തിരിപ്പിന് വിട; ഗ്യാലക്സി എസ് 5 പുറത്തിറങ്ങി

ചൊവ്വ, 25 ഫെബ്രുവരി 2014 (09:29 IST)
PRO
സാംസങ് ഗ്യാലക്സി എസ് 5 ബാഴ്സലോണയില്‍ നടക്കുന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. പ്രതീക്ഷച്ചതുപോലെ വാട്ടര്‍ റെസിസ്റ്റന്റെന്ന സവിശേഷതയുമായാണ് ഫോണ്‍ എത്തുന്നത്.

ബയോമെട്രിക് സെന്‍സര്‍ ബട്ടണും ഗ്യാലക്സി എസ് 5ന്റെ സവിശേഷതയാണ്. 5.1 ഇഞ്ച് 1080 x 1920 അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

2.5ജിഗാ ഹെര്‍ട്സ് ക്വാഡ് കോര്‍ പ്രോസസര്‍‍, 2 ജിബി റാം, 16 ജിബി, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് തുടങ്ങിയവയ ഫോണിന്റെ പ്രത്യേകതകളാണ്. ഫോണിന്റെ വിലയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല.

വെബ്ദുനിയ വായിക്കുക