ഒരു വിലയുദ്ധത്തിന് മറ്റ് മുന്‍നിര കമ്പനികളോട് ഏറ്റുമുട്ടാനൊരുങ്ങുകയാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച പുതിയ ഫോണാണ് ഗാലക്‌സി സ്റ്റാര്‍. ഈ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണിന്റെ വില വെറും 5240 രൂപ മാത്രം.
നോക്കിയയുടെ ആഷ സീരീസുകള്‍ക്കും മൈക്രോമാക്‌സിന്റെയും കാര്‍ബണിന്റെയും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഇന്ത്യയില്‍ പ്രിയം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് സാംസങിന്റെ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണിന്റെ വരവ്. സാംസങിന്റെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായി രംഗത്തുണ്ടായിരുന്നത് ഗാലക്‌സി വൈ ആയിരുന്നു. 5890 രൂപയാണ് അതിന്റെ വില.
ഡ്യുവല്‍ സിം ഫോണാണ് ഗാലക്‌സി സ്റ്റാര്‍. A5 1GHz പ്രൊസസര്‍ കരുത്തുപകരുന്ന ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 4.1 (ജെല്ലി ബീന്‍) പ്ലാറ്റ്‌ഫോമിലാണ്. 512 എംബി റാം, 4ജിബി ഇന്റേണല്‍ സ്റ്റേറേജ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. സ്റ്റോറേജ് 32 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ധിപ്പിക്കാം. മൂന്നിഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഉള്ള ഗാലക്‌സി സ്റ്റാറില്‍ രണ്ട് മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്.
PRO
ഗാലക്സി യങ്
പുതിയതായി വിപണിയിലെത്തിയത് സാംസംഗ് വൈയേക്കാള്‍ ഡിസ്പ്ളേയും സവിശേഷതകളുമുള്ള ‘ഗാലക്സി യങ്’ ആണ്. സ്റ്റാറിനു പിന്നാലെയാണ് ഈ വിലയില്‍ അല്‍പ്പം തലമുതിര്‍ന്ന അനിയന്റെ വരവ്.
വൈയുടെ പൂര്‍ണരൂപം ഉപയോഗിച്ചാണ് യങ് ആയി ഇവനെത്തിയിരിക്കുന്നത്. 480 X 320 പിക്സല്‍ റസലൂഷനുള്ള 3.27 ഇഞ്ച് ടിഎഫ്ടി സ്ക്രീനാണ് യങ്ങിന്. യങില്‍ ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീനാണ് ഓപറേറ്റിങ് സിസ്റ്റം.യങ് ഇരട്ട സിമ്മിടാവുന്നതാണ്.
ഒരു ജിഗാഹെര്‍ട്സ് ഒറ്റ കോര്‍ പ്രോസസര്‍, 768 എം.ബി. റാം, മൂന്ന് മെഗാപിക്സല്‍ ക്യാമറ, മെമ്മറി കാര്‍ഡിട്ട് 64 ജി.ബിയാക്കാവുന്ന നാല് ജിബി ഇന്‍റണല്‍ മെമ്മറി, 400 മിനിട്ട് സംസാരസമയം നല്‍കുന്ന 1300 എം.എ.എച്ച് ബാറ്ററി, വൈ ഫൈ, ജി.പി.എസ്, മൈക്രോ യു.എസ്.ബി, ബ്ളൂടൂത്ത്, 112 ഗ്രാം ഭാരം എന്നിവയാണ് മറ്റ് വിശേഷങ്ങള്‍. എന്നാല്‍ മുന്നില്‍ കാമറയില്ല. ആപ്ളിക്കേഷനുകള്‍ മെമ്മറികാര്‍ഡില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുമാവില്ല.സാംസങ്ങിന്‍റ ഇ-സ്റ്റോറില്‍ 8,010 രൂപയാണ് ഗാലക്സി യങിന്‍റ വില. ഫ്ളിപ്കാര്‍ട്ടില്‍ 7,850 രൂപക്ക് ലഭിക്കും.
PRO
ഗാലക്സി വൈ 5890 രൂപ
ഗാലക്സി വൈ 5890 രൂപയ്ക്ക് സാംസങ്ങ് നല്‍കുന്നു.ബജറ്റ് സ്മാര്‍ട്‌ഫോണ്‍ രംഗത്ത് വന്‍സ്വീകാര്യത നേടിയ മോഡലായിരുന്നു സാംസങ് ഗാലക്‌സി വൈ. യങ് എന്ന് സൂചിപ്പിക്കുന്നതായിരുന്നു വൈ എന്ന അക്ഷരം.
2011 ഓഗസ്തിലായിരുന്നു വൈ വിപണിയിലെത്തിയത്. ഏഴായിരം രൂപ വിലയുണ്ടായിരുന്ന ഈ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇപ്പോഴും നന്നായി വിറ്റുപോകുന്നുണ്ട്. വിലയാണെങ്കില്‍ 5600 രൂപയായി കുറയുകയും ചെയ്തു.
ഗാലക്‌സി വൈയുടെ സ്‌ക്രീന്‍ മൂന്നിഞ്ചാണ്.320 X 240 പിക്‌സല്‍സായിരുന്നു വൈയുടെ സ്‌ക്രീന്‍ റിസൊല്യൂഷന്‍.2 മെഗാ പിക്സല്‍ ക്യാമറയാണ് പിന്നിലുള്ളത്. 97.5ഗ്രാം മാത്രമാണ് ഈ ഫോണിനു ഭാരമുള്ളത്. ഗ്യാലക്സി വൈയില്‍ ഓപ്പറേറ്റിംഗ് സിസറ്റം ജിഞ്ചര്‍ ബ്രെഡാണ്.