ഐബിഎം ജോലിക്കാരെ പിരിച്ച് വിടുന്നു

ശനി, 15 ഫെബ്രുവരി 2014 (15:35 IST)
PRO
ടെക്‌നോളജി രംഗത്തെ മുന്‍നിരക്കാരായ ഐബിഎം പുനരുദ്ധാരണ പ്രക്രിയയുടെ ഭാഗമായി 15,000 പേരെ പിരിച്ചുവിടുന്നു. ഇന്ത്യ, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെയാണ് ഇത്.

ബാംഗ്ലൂരില്‍ ഐ.ബി.എമ്മിന്റെ സിസ്റ്റംസ് ടെക്‌നോളജി ഗ്രൂപ്പില്‍ നിന്ന് അമ്പതോളം പേരെ പുറത്താക്കിക്കഴിഞ്ഞു. കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് കരുതുന്നത്. ബുധനാഴ്ചയാണ് പിരിച്ചുവിടല്‍ ആരംഭിച്ചത്.

ആഗോളാടിസ്ഥാനത്തില്‍ നാലു ലക്ഷം ജീവനക്കാരാണ് ഐ.ബി.എമ്മിനുള്ളത്. ഇതില്‍ ഏതാണ്ട് നാലിലൊന്നും ഇന്ത്യയിലാണെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ പിരിച്ചുവിടല്‍ നടപടി ഇന്ത്യയിലെ ജീവനക്കാരെയാവും ഏറ്റവുമധികം ബാധിക്കുക.

വെബ്ദുനിയ വായിക്കുക