പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ( എസ്‌ബിഐ) അടിസ്ഥാന നിരക്ക് (ബേസ് റേറ്റ്) 0.75% വര്‍ധിപ്പിച്ച് 9.25 ശതമാനമാക്കി. മേയ് 12 മുതലാണ് ഇത് നിലവില്‍ വരിക.
നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 2.25% വരെ വര്‍ധിപ്പിച്ചു. 7-14 ദിവസം വരെയുള്ള നിക്ഷേപത്തിന് പലിശ 6.25 ശതമാനമാകും. 15-45 ദിവസം വരെ 1.25% കൂടുതല്‍ പലിശകിട്ടും. ഇത് 6.25 ശതമാനമാകും. 46-90 ദിവസത്തേക്കുള്ള നിക്ഷേപത്തിന് പലിശ 6.25%. 91-180 ദിവസത്തേക്ക് ഏഴു ശതമാനമാണ് പലിശ ലഭിക്കുക.