എസ്ബിഐക്ക് ആദ്യമായി വനിതാ മേധാവി- ‘അരുദ്ധതി ഭട്ടാചാര്യ‘
ചൊവ്വ, 8 ഒക്‌ടോബര്‍ 2013 (08:19 IST)
PRO
ഇതാദ്യമായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേധാവിയായി വനിത. എസ്ബിഐയുടെ പുതിയ ചെയര്‍പേഴ്സണായി അരുദ്ധതി ഭട്ടാചാര്യയാണ് ചുമതലയേറ്റത്.
36 വര്‍ഷത്തെ സര്‍വീസിനുള്ളില്‍ നിരവധി പ്രമുഖ ചുമതലകള്‍ വഹിച്ചതിനു ശേഷമാണ് അരുദ്ധതി എസ്ബിഐയുടെ തലപ്പത്തെത്തുന്നത്. എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡിന്റെ മേധാവി, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍, കോര്‍പ്പറേറ്റ് ഡവലപ്മെന്റ് ഓഫീസര്‍. ചീഫ് ജനറല്‍ മാനേജര്‍ (ബാംഗ്ലൂര്‍ സര്‍ക്കിള്‍) തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട് ഇതിനുമുമ്പ് അരുദ്ധതി.
സമീപകാലങ്ങളില്‍ മറ്റ് ബാങ്കുകളുടെയും തലപ്പത്ത് വനികള്‍ എത്തിയിട്ടുണ്ട്. അലഹബാദ് ബാങ്കില്‍ സുബ്ബലക്ഷ്മി പാന്‍സെ, ബാങ്ക് ഓഫ് ഇന്ത്യയില്‍ വിജയലക്ഷ്മി ആര്‍ അയ്യര്‍, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അര്‍ച്ചന ഭാര്‍ഗവ് , ഐസിഐസിഐ ബാങ്കില്‍ ചന്ദാ കൊച്ചാര്‍, ആക്സിസ് ബാങ്കില്‍ ശിഖ ശര്‍മ്മ എന്നിവരാണ് രാജ്യത്ത് ബാങ്കുകളുടെ തലപ്പത്തുള്ള വനിതകള്‍.