എട്ട് വര്‍ഷം കൊണ്ട് ഇന്ത്യ 1,94,502 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ പാഴാക്കി
വ്യാഴം, 13 ഫെബ്രുവരി 2014 (15:50 IST)
PTI
എട്ടുവര്‍ഷംകൊണ്ട് ഇന്ത്യ 1,94,502 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ പാഴാക്കിയെന്ന് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ. 2005-2013 കാലയളവിലാണ് ഇത്രയധികം ഭക്ഷ്യധാന്യങ്ങള്‍ പാഴായത്. 2005-2006 ല്‍ 95,075 ടണ്ണും, 2006-2007-ല്‍ 25,353 ടണ്ണും പാഴാക്കിക്കളഞ്ഞു.
2007-2008-ലാണ് ഏറ്റവും കുറഞ്ഞ തോത് നഷ്ടം വരുത്തിയത്; 4426 ടണ്‍. എന്നാല്‍ 2008-2009 ല്‍ ഇത് വീണ്ടും കൂടി 20,114 ടണ്ണിലെത്തി. 2012-2013 ല്‍ ഇത് 3148 ടണ്ണായും കുറഞ്ഞു.പാഴായ ഭക്ഷ്യ ധാന്യങ്ങളില്‍ 84% (16,3576 ടണ്‍) അരിയാണ്. 26,543 ടണ്‍ ഗോതമ്പും നഷ്ടമായി.