ഉപഭോക്‌തൃ തര്‍ക്കപരിഹാരഫോറം പ്രസിഡന്റുമാര്‍ തര്‍ക്കത്തില്‍

വെള്ളി, 8 ഫെബ്രുവരി 2013 (10:16 IST)
PRO
കാലാവധി പൂര്‍ത്തിയാകും മുമ്പ്‌ സേവനം അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്‌തു 4 ജില്ലകളിലെ ഉപഭോക്‌തൃ തര്‍ക്കപരിഹാര ഫോറം പ്രസിഡന്റുമാര്‍ ഹൈക്കോടതിയെ സമീപിച്ചു.

ഇടുക്കി, കൊച്ചി, തൃശൂര്‍, പാലക്കാട്‌ ഫോറം പ്രസിഡന്റുമാരായ ആര്‍. ലൈജു, എ രാജേഷ്‌, പത്‌മിനി സുധീഷ്‌, എച്ച്‌. സിന എന്നിവരാണ്‌ സേവനം അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്‌തു ഹൈക്കോടതിയെ സമീപിച്ചത്‌.

അടുത്ത വര്‍ഷം ഡിസംബര്‍ 22 വരെ തുടരാന്‍ തങ്ങള്‍ക്ക്‌ അവകാശമുണ്ടെന്നും ഈ മാസം 11ന്‌ കാലാവധി പൂര്‍ത്തിയാകുമെന്ന സര്‍ക്കാര്‍ ഉത്തരവ്‌ നിയമപരമല്ലെന്നും ഇവര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. 2009 ഡിസംബര്‍ 23 മുതല്‍ അഞ്ച്‌ വര്‍ഷമാണ്‌ നിയമന കാലാവധിയെന്നു ചൂണ്ടിക്കാട്ടിയാണ്‌ ഇവരുടെ ഹര്‍ജി.

വെബ്ദുനിയ വായിക്കുക